ഒരു സി ബാൻഡ് ഡിഷ് എങ്ങനെ ഫിറ്റ് ചെയ്യാം | മയാളം ചാനലുകള്‍ സൌജന്യമായി | How to Fit a dish antenna


                           ഒരു സി ബാൻഡ്  ഡിഷ് എങ്ങനെ ഫിറ്റ് ചെയ്യാം 
                 
നമ്മളെല്ലാവരും ടി വി കാണുന്നവരാണല്ലോ പലരും പല മാര്‍ഗങ്ങളാണ്അതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്.DTH വഴിയും കേബിള്‍ ശൃംഖല  വഴിയും ഒക്കെ ആണത്.ഇതിനെല്ലാം മാസാമാസം പണചെലവുമുണ്ട്.എന്നാല്‍ ഒരല്പം പണം ആദ്യമേ മുടക്കുകയാണെ‌‍ങ്കില്‍ C ബാന്‍ഡ് ഡിഷ്‌ ഉപയോഗിച്ച് മലയാളം ഉള്‍പ്പെടെ ഒട്ടനവധി ചാനലുകള്‍ നമുക്ക് സൗജന്യമായി കാണാന്‍ സാധിക്കും.സമയമുള്ളവര്‍ക്ക് ചെയ്തു നോക്കാവുന്നതാണ്.എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാനിവിടെ പങ്കുവെക്കാം.ഇതിനായി നമുക്ക് ആവശ്യമുള്ളവ താഴെ ചേര്‍ക്കുന്നു.

1.6 ഫൂട്ട് ഡിഷ്‌


ഏകദേശം 3000 രൂപയില്‍ താഴെ വിലയില്‍ വിപണിയില്‍ ലഭ്യമാണ്

2. L N B F

250-300 രൂപക്ക് കിട്ടും

3.F T A റസീവര്‍

1800 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്‌

5.CONNECTOR&COAXIAL CABLE

ഇനി എങ്ങിനെ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാമെന്നു നോക്കാം.തെക്കുപടിഞ്ഞാറു ഭാഗത്തായി തടസ്സമൊന്നുമില്ലാത്ത ആകാശമാണ് നമുക്കാദ്യം വേണ്ടത്.

കടയില്‍ നിന്നു കിട്ടുമ്പോള്‍ ഡിഷ്‌ ആന്‍റിന പല ഭാഗങ്ങളായിട്ടാണ് ഉണ്ടാവുക.അവയെല്ലാം കൂട്ടിചേര്‍ക്കുകയാണ് ആദ്യത്തെ പണി.
ബ്രാക്കറ്റില്‍ L N B ഫിറ്റ്‌ ചെയ്യാം .ഒരു സാറ്റലൈറ്റ് ഫൈന്‍റെറും കോമ്പസും ഉണ്ടെങ്കില്‍ പണി എളുപ്പമായി.ഇല്ലാത്തവര്‍ വിഷമിക്കേണ്ട നമ്മുടെ F T A BOX  സാറ്റലൈറ്റ് ഫൈന്‍റെറായി ഉപയോഗിക്കാം .ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഇപ്പോൾ സാറ്റലെറ്റ് ഫൈൻഡർ ആയി ഉപയോഗിക്കാവുന്ന അപ്പ്ലിക്ഷനുകൾ ലഭ്യമാണ്(link will update soon)
 നമുക്ക് ട്രാക്ക് ചെയ്യേണ്ടത് ഇന്‍റെല്‍സാറ്റ്17 ആണ് .താഴെ ചിത്രത്തില്‍ ASIMUTH&ELIVATION കാണിച്ചിരിക്കുന്നു.


228ഡിഗ്രി സൌത്ത് വെസ്റ്റ് ഭാഗത്തേക്ക് ഡിഷ്‌ തിരിച്ചുവക്കുക എലിവേഷന്‍72 ഡിഗ്രി സെറ്റ് ചെയ്യുക.L N B യും സെറ്റ്ടോപ്‌ബോക്സും കണക്റ്റ് ചെയ്യുക ഔട്ട്‌പുട്ട് ടി വി യിലേക്ക് കൊടുക്കാം .പോര്‍ട്ടബിള്‍ ടി വി ആണെങ്കില്‍ കൊണ്ടുനടക്കാന്‍ എളുപ്പമാണ്. സാറ്റലൈറ്റ് ഫൈന്‍റെറുള്ളവര്‍ക്ക് അതുപയോഗിക്കാം.സെറ്റ്ടോപ്‌ബോക്സിന്‍റെ INSTALLATION മെനുവില്‍ പോയി ട്രന്‍സ്പോണ്ടര്‍ ലിസ്റ്റ് എടുക്കുക



FREEQUENCY 4024 MHZ S/R 14400 TYPE H കൊടുക്കുക.സിഗ്നല്‍ സ്ട്രങ്ങ്ത് പരമാവതി കിട്ടുന്നത് വരെ ഡിഷ്‌ സാവദാനം അട്ജസ്റ്റ് ചെയ്യുക.


ഇനി സിംഗിള്‍  സാറ്റലൈറ്റ് സെര്‍ച്ചില്‍ വന്നു ഓട്ടോസ്കാന്‍ അടിക്കു.ഒരു പിടി മലയാളം തമിഴ് ENTERTAINMENT&NEWS ചാനലുകള്‍ ആജീവനാന്തം നിങ്ങള്‍ക്കു സ്വന്തം.

Out Of Topic Show Conversion CodeHide conversion Code Show EmoticonHide Emoticon

:)
:(
=(
^_^
:D
=D
=)D
|o|
@@,
;)
:-bd
:-d
:p
:ng
:lv
Thanks for your comment
Loading...