വാട്ട്സ് ആപ്പിലെ വ്യാജ മെസേജുകളേ ഇനി പേടിക്കണ്ട

വാട്ട്സ് ആപ്പിൽ ഇപ്പോൾ പുതിയ അപ്പ്ഡേഷനുകൾ ഒരുപാടു വന്നുകൊണ്ടിരിക്കുകയാണ് .അതിൽ ഏറ്റവും അവസാനം പുറത്തിറക്കിയത് വാട്ട്സ് ആപ്പിൾ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനമാണ് .എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു അപ്പ്ഡേഷൻ കൂടി എത്തിയിരിക്കുന്നു .വാട്ട്സ് ആപ്പിലെ ഫോർവേർഡ് മെസേജുകൾ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് എത്തുന്നത് .


ഈ അപ്പ്ഡേഷനുകൾ എത്തിക്കഴിഞ്ഞാൽ നമ്മളുടെ വാട്ട്സ് ആപ്പിൽ വരുന്ന ഫോർവേഡ് വ്യാജ മെസേജുകളും 
കൂടതയെ അശ്ളീല ചിത്രങ്ങളുമൊക്കെ  ഒരു പരിധിവരെ തടയുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ബീറ്റാ വേര്‍ഷന്‍ 2.18.179 ൽ ഇപ്പോൾ ഇത് ലഭ്യമാകുന്നു .


വാട്ട്സ് ആപ്പിലെ മറ്റൊരു അപ്പ്ഡേഷൻ 

വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ് സംവിധാനവും ഏർപ്പെടുത്തുവാൻ പോകുകയാണ് .കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം വാട്ട്സ് ആപ്പിൽ ഇനി ലഭിക്കുവാൻ പോകുന്ന അപ്പ്ഡേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ്  സംവിധാനം .

ഈ അപ്പ്ഡേഷനുകൾ ലഭിച്ചുകഴിഞ്ഞാൽ ഒരേ സമയം ഗ്രൂപ്പുകളിലെ 3 ആളുകൾക്ക് പരസ്പരം വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ 3 എന്നുള്ളത് പരീക്ഷണ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്നതാണ് .അതിനുശേഷം 4 ആളുകൾക്ക് മുകളിൽ കോളിങ് ലഭ്യമാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .

കഴിഞ്ഞ ദിവസം നടന്ന ഫേസ് ബുക്ക് എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഈ പുതിയ വാട്ട്സ് ആപ്പിന്റെ അപ്പ്ഡേഷനുകളെക്കുറിച്ചു പറയുകയുണ്ടായി .ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇപ്പോള്‍ തന്നെ ലഭ്യമായി തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ .കൂടാതെ മറ്റു പുതിയ അപ്പ്ഡേഷനുകളും ഇതിനോടപ്പം പുറത്തിറക്കും .

Out Of Topic Show Conversion CodeHide conversion Code Show EmoticonHide Emoticon

:)
:(
=(
^_^
:D
=D
=)D
|o|
@@,
;)
:-bd
:-d
:p
:ng
:lv
Thanks for your comment
Loading...